Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വള്ളിക്കുന്ന് സി.ഡി.എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ തുക കൈമാറി. 450  ഓളം അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി സമാഹരിച്ച 1,35,595 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത,വള്ളിക്കുന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഒ. ഷീബ, വൈസ് ചെയര്‍പേഴ്സണ്‍ കെ.ടി ശാരദ എന്നിവര്‍ എത്തിയാണ് തുക ജില്ലാകലക്ടര്‍ ജാഫര്‍ മലികിന് കൈമാറിയത്. നാല് ദിവസത്തിനുള്ളിലാണ് തുക സമാഹരിച്ചത്. ആഴ്ചതോറും സ്വരൂപിക്കുന്ന സാമ്പാദ്യത്തിന്റെ ഒരു വിഹിതമാണ് അയല്‍ക്കൂട്ടങ്ങളിലെ ഓരോ അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.  550 അയല്‍ക്കൂട്ടങ്ങളാണ് വള്ളിക്കുന്ന് സി.ഡിഎ.സിലുള്ളത്.
 

date