സാനിറ്റൈസര്‍ നല്‍കിയില്ല: റേഷന്‍ കടയുടെ അംഗീകാരം റദ്ദാക്കി
ഉപഭോക്താക്കള്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിക്കുന്നതിന് മുമ്പ് കൈയില്‍ സാനിറ്റൈസര്‍ ഒഴിച്ചുനല്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച റേഷന്‍ കട അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ പയ്യാപ്പറമ്പ് എന്ന സ്ഥലത്തെ 113-ാം നമ്പര്‍ റേഷന്‍ കടയുടെ അംഗീകാരമാണ് റദ്ദാക്കിയത്. റേഷന്‍ കടയിലേക്ക് ആവശ്യത്തിനുള്ള സാനിറ്റൈസര്‍ നല്‍കിയിട്ടും റേഷന്‍ കട ഉടമ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നും സാനിറ്റൈസര്‍ കാണുന്ന രീതിയില്‍ പ്രദര്ശിപ്പിച്ചിട്ടില്ലയെന്നുമുള്ള ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയി•േല്‍ നടന്ന പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വചസ്പതിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതേ സ്ഥലത്ത് തന്നെ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments