Post Category
മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി
'ദി ഗുല്‍മോഹര്‍ ഫൗണ്ടേഷന്‍' ഒരു ലക്ഷം രുപ വിലവരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ പെരിനാട് പ്രൈമറി ഹെല്‍ത്ത് സെന്ററിന് വേണ്ടി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറി. 15 ഗ്ലുക്കോമീറ്ററും 10 ബി പി അപാരറ്റസും ഫ്‌ലാഷ് തെര്‍മോമീറ്ററും ടോപ്പ്‌ലെര്‍ മെഷീനും മാസ്‌കുകളും മരുന്നുകളുമാണ് കൈമാറിയത്. സംഘടനാ പ്രതിനിധി അഫ്‌സല്‍ മുഹമ്മദ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ ജനു, ഗുല്‍മോഹര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ജയലക്ഷ്മി, യാസീന്‍, നിഖില്‍ എന്നിവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍. 1391/2020)
date
- Log in to post comments