Skip to main content

ഡല്‍ഹിയില്‍ നിന്ന് തീവണ്ടിയില്‍ എത്തിയവര്‍ പ്രത്യേക നിരീക്ഷണത്തില്‍

 

ഡല്‍ഹിയില്‍ നിന്ന് സംസ്ഥാനത്തെത്തിയ പ്രത്യേക തീവണ്ടിയില്‍ മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയത് 35 യാത്രക്കാര്‍. ഇവരെല്ലാം ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയാണ്. മലപ്പുറം സ്വദേശികള്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലാണ് ഇറങ്ങിയത്. ആരോഗ്യ പരിശോധനകള്‍ക്കു ശേഷം 27 പേരെ സ്വന്തം വീടുകളിലേയ്ക്ക് നിരീക്ഷണത്തിനും ആറ് പേരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി. രണ്ട് പേര്‍ അവരുടെ താത്പര്യപ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന കോവിഡ് കെയര്‍ സെന്ററിലാണ്. 
 

date