Skip to main content

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2; അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 തസ്തികയുടെ രണ്ട് ഒഴിവുകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയുടെ കോട്ടയം ജില്ലാ പി.എസ്.സിയുടെ മെയിന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് പരിഗണിക്കുന്നത്. 

 

ശമ്പളം പ്രതിദിനം 830 രൂപ പ്രകാരം മാസം പരമാവധി 24040 രൂപ.  അപേക്ഷകള്‍ മെയ് 18ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് dmohkottayam@yahoo.co.in   എന്ന ഈ മെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പി.എസ്.സി റാങ്ക് നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0481-2562778 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

[5/15, 18:03] Justin Prd: ടെക്നിക്കൽ ഹയർ സെക്കന്‍ഡറി; എട്ടാം ക്ലാസ് പ്രവേശനം

ഐ.എച്ച്. ആർ.ഡിയുടെ കീഴിലുള്ള വിവിധ ഹയർ സെക്കന്‍ഡറി   സ്കൂളുകളിൽ എട്ടാം ക്ലാസിൽ ഓൺലൈനിൽ പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.  

കലൂർ (എറണാകുളം 0484 - 2347132),  ചെങ്ങമനാട് ( എറണാകുളം 0484- 2604116),  വാഴക്കാട് (മലപ്പുറം 04933-225086), പുതുപ്പള്ളി (കോട്ടയം 0481-2351485),  പീരുമേട് (ഇടുക്കി 04869-233982), മുട്ടം (ഇടുക്കി04862.255755),  മല്ലപ്പള്ളി (പത്തനംതിട്ട 0469-2680574) എന്നിവിടങ്ങളിലാണ് സ്കൂളുകള്‍.

 

 

അംഗീകൃത സ്കൂളുകളിൽ നിന്ന് ഏഴാം ക്ലാസ് വിജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കുമാണ് അവസരം. അപേക്ഷകര്‍ 2006 ജൂണ്‍ ഒന്നിനും 2008 മെയ് 31നുമിടയില്‍ ജനിച്ചവരായിരിക്കണം.  അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ihrd.kerala.gov.in/thss എന്ന പോർട്ടലിൽ ലഭിക്കും. രജിസ്ട്രേഷൻ ഫീസ്: 110 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 55 രൂപ)മെയ് 18 മുതൽ മെയ് 26 വൈകുന്നേരം നാലു വരെ അപേക്ഷ സമർപ്പിക്കാം.

date