Skip to main content

സ്വാമി വിവേകാനന്ദ൯ യുവപ്രതിഭ പുരസ്കാരത്തിനും യുവജന ക്ലബുകൾക്കുള്ള പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു*

സ്വാമി വിവേകാനന്ദ൯ യുവപ്രതിഭ പുരസ്കാരത്തിനും യുവജന ക്ലബുകൾക്കുള്ള പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു*

കാക്കനാട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോ൪ഡ് 2019ലെ സ്വാമി വിവേകാനന്ദ൯ യുവ പ്രതിഭ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 18നും നാൽപതിനും ഇടയിൽ  പ്രായമുള്ളവർക്ക്  അപേക്ഷിക്കാം. സാമൂഹ്യ പ്രവ൪ത്തനം, മാധ്യമ പ്രവ൪ത്തനം( അച്ചടി) ,മാധ്യമ പ്രവ൪ത്തനം(ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈ൯ ആ൪ട്സ്, കായികം(വനിത), കായികം(പുരുഷ൯), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ വിഭാഗങ്ങളിൽ നിന്ന് ഒരാൾക്ക് വീതമാണ് പുരസ്കാരം നൽകുന്നത്. സ്വയം അപേക്ഷിക്കുകയോ നാമനി൪ദേശം ചെയ്യുകയോ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവ൪ക്ക് 50000 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകും. 

കേരള സംസ്ഥാന യുവജന ക്ഷേമ ബോ൪ഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബുകൾക്കുള്ള അവാ൪ഡിനും അപേക്ഷ ക്ഷണിച്ചു. ജില്ല തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ക്ലബുകൾക്ക് 30000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. സംസ്ഥാന തലത്തിലെ മികച്ച ക്ലബിന് 50000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. 

അവസാന തീയതി: മെയ്‌ 25. അപേക്ഷകളും നി൪ദേശങ്ങളും www.ksywb.kerala.gov.in എന്ന സംസ്ഥാന യുവജന ക്ഷേമ ബോ൪ഡി൯റെ വെബ്സൈറ്റിൽ ലഭ്യമാണ്.  അപേക്ഷകൾ ജില്ല പ്രോഗ്രാം ഓഫീസ൪, ജില്ല യുവജന കേന്ദ്രം, സിവിൽ സ്റ്റേഷ൯, കാക്കനാട് എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കണം. ഫോൺ : 0484 2428071

date