Skip to main content

എസ്.ഡി.വി. സെന്റനറി ഹാളിലെ പാക്കിംഗ് കേന്ദ്രം മന്ത്രി സന്ദർശിച്ചു

 

ആലപ്പുഴ: പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ എസ്.ഡി.വി. സെന്റനറി ഹാളില്‍ സജ്ജമാക്കിയിട്ടുള്ള ഭക്ഷ്യ ധാന്യകിറ്റ് പാക്കിങ് കേന്ദ്രം മന്ത്രി പി. തിലോത്തമൻ സന്ദർശിച്ചു. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലേക്കുള്ള വെള്ള കാർഡുകാർക്കുള്ള കിറ്റാണ് നിലവിൽ ഇവിടെ ഒരുക്കുന്നത്. 41,837 കിറ്റിൽ 98 ശതമാനം കിറ്റുകളും ഇതിനോടകം റേഷൻ കടകളിലെത്തിച്ചു. കിറ്റുകളുടെ പാക്കിങ്ങില്‍ മന്ത്രി സംതൃപ്തി അറിയിച്ചു. ശാരീരിക അകലം പാലിച്ചും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് പാക്കിംഗ് നടത്തുന്നത്. ആലപ്പുഴ ഡിപ്പോ മാനേജര്‍ കല എല്‍., ജൂനിയർ മാനേജർ മാഹീൻ എന്നിവര്‍ സന്നിഹിതരായിരുന്നു.

date