Skip to main content

ക്രൈം കോണ്‍ഫറന്‍സ് ക്രൈം ഡ്രൈവിലൂടെ നടത്തി ജില്ലാ പോലീസ്

 കോവിഡ് കാലത്തു പോലീസ് യോഗങ്ങളും കോണ്‍ഫറെന്‍സുകളും ഓണ്‍ലൈനില്‍ നടത്തിവരികയാണ്. ഇതുവരെ സൂം, ഡുവോ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ സുരക്ഷ ആശങ്ക കണക്കിലെടുത്ത് കേരള പോലീസ് സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രൈം ഡ്രൈവ് എന്ന പുതിയ ആപ്പിലൂടെ ആദ്യമായി മാസം തോറും നടത്തേണ്ട ക്രൈം കോണ്‍ഫറന്‍സ് ഇന്ന്(മേയ് 18)  നടത്തി. 2017ഇല്‍ വികസിപ്പിച്ചെടുത്ത ഈ മൊബൈല്‍ ആപ്പിലൂടെ പത്തനംതിട്ട ജില്ല കൂടാതെ തൃശൂര്‍ മാത്രമാണ് ക്രൈം കോണ്‍ഫറന്‍സ് നടത്തിയത്. 

ഒരേസമയം 100 പേര്‍ക്കുവരെ ഇതില്‍ പങ്കെടുക്കാം. ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് ഏകോപനം. പൊതുജനങ്ങളുമായുള്ള ഇടപഴകല്‍ കാരണം കോവിഡ് ബാധയുടെ സാധ്യത മുന്നില്‍ക്കണ്ടാണ് യോഗങ്ങളും മറ്റും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാക്കിയത്. ഇതുകൂടാതെ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് കൂടുതല്‍ പോലീസ് സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാനും കഴിയുമെന്നും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി.

date