കേരളത്തെ സംരക്ഷിക്കാൻ കേരവിള സംഭരണവുമായി ഒല്ലൂർ നിയോജക മണ്ഡലം
കേരളത്തെ സംരക്ഷിക്കാൻ കേരവിള സംഭരണത്തിന് തുടക്കം കുറിക്കുകയാണ് ഒല്ലൂർ നിയോജകമണ്ഡലം. ഒല്ലൂർ മണ്ഡലത്തിലെ വീടുകളിൽനിന്ന് യൂണിറ്റ് അടിസ്ഥാനത്തിൽ നാളികേരം ശേഖരിച്ച് ഒരു കേന്ദ്രത്തിൽ എത്തിച്ച് നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിച്ച് വിൽപന നടത്തുകയാണ് ലക്ഷ്യം. ഇതിൽനിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. നാളികേര സമാഹരണത്തിന്റെ മണ്ഡലം തല ഉദ്ഘാടനം വാദ്യമേള കുലപതിയും പാണ്ടിമേളം പ്രമാണിയുമായ കിഴക്കൂട്ട് അനിയൻ മാരാരുടെ കയ്യിൽ നിന്നും നാളികേര കുല ഏറ്റുവാങ്ങി ഗവ. ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവ്വഹിച്ചു.
മുഖാവരണം, സാനിറ്റൈസർ എന്നിവയുടെ നിർമ്മാണവും, ഹാൻ വാഷ് കോർണർ സ്ഥാപിക്കലും, പച്ചക്കറി മത്സ്യ കൃഷിയും ഫണ്ടിലേക്ക് തുക നൽകാനായി നടത്തിയിരുന്നു. കൂടാതെ ബിരിയാണി മേള നടത്തിയും പാഴ്വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
- Log in to post comments