Post Category
ചാലക്കുടി പറയൻതോട് സംരക്ഷണ നടപടികൾക്ക് തുടക്കം
ചാലക്കുടി നഗരസഭയിലെ പ്രധാന ജലസ്രോതസ്സായ പറയൻ തോട് സംരക്ഷണ നടപടികൾക്ക് തുടക്കം . ഇതിന്റെ ഭാഗമായി തോടിന്റെ ആഴവും വീതിയും കൂട്ടി സംരക്ഷിക്കുന്നതിനും കയർ ഭൂവസ്ത്രമിട്ട് സംരക്ഷിക്കുന്നതിനും മണ്ണ് സംരക്ഷണ വകുപ്പിന്റെ സാങ്കേതിക അനുമതി ലഭിച്ചതായി ബി ഡി ദേവസ്സി എം എൽ എ അറിയിച്ചു. രണ്ടര കിലോമീറ്റർ ദൂരമാണ് മണ്ണ് മാറ്റി ആഴം കൂട്ടി നവീകരിക്കുന്നത്. രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭൂവസ്ത്രം അണിയിക്കും. 64,09,000 രൂപയുടെ സാങ്കേതികാനുമതിയാണ് സംരക്ഷണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ളത്. ചാലക്കുടി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ കൃഷിയ്ക്കും ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്ന തോടിന്റെ നവീകരണവും സംരക്ഷണവും ദീർഘ നാളായുള്ള കർഷകരുടെ ആവശ്യമായിരുന്നു.
date
- Log in to post comments