Post Category
ആധാർ നമ്പർ റേഷൻ കാർഡുമായി മേയ് 31 വരെ ബന്ധിപ്പിക്കാം
പതിനേഴ് സംസ്ഥാനങ്ങളിൽ ഇന്റര്‍സ്റ്റേറ്റ് റേഷൻ പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ റേഷൻ വിതരണം സുഗമമാക്കുന്നതിനും സുതാര്യമാക്കുന്നതിനും ആധാർ നമ്പരുകൾ റേഷൻകാർഡുമായി ബന്ധിപ്പിക്കണം. സംസ്ഥാനത്ത് ഇതു വരെ 93 ശതമാനം ഗുണഭോക്താക്കളാണ് ആധാർ നമ്പരുകൾ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ആധാർ നമ്പരുകൾ റേഷൻ കാർഡുമായി കൂട്ടിച്ചേർക്കാത്ത മുഴുവൻ ഗുണഭോക്താക്കളും മേയ് 31നകം വിവരം നൽകണം. സംസ്ഥാനത്തെ എല്ലാ റേഷൻകടകളിലും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
റേഷൻ കാർഡ് വിതരണ സമയത്ത് നൽകിയ മൊബൈൽ നമ്പറുകൾ മാറുകയോ നിലവിൽ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് നിലവിലുള്ള മൊബൈൽ നമ്പറുകൾ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ജൂൺ ഒന്നു മുതൽ 15 വരെ അവസരം ഉണ്ടായിരിക്കും.
പി.എൻ.എക്സ്.1820/2020
date
- Log in to post comments