Post Category
683 പട്ടിക വര്‍ഗ്ഗക്കാര്‍ നിരീക്ഷണത്തില്‍
കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി 683 പട്ടികവര്‍ഗ്ഗക്കാരെ ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കി. വീടുകളിലും ജില്ലാ ഭരണകൂടം ഒരുക്കിയ സ്ഥാപനങ്ങളിലുമാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 416 പുരുഷന്‍മാരും 267 സ്ത്രീകളുമാണ്. വൈത്തിരിയില്‍ 48 സ്ത്രീകളും 6 പുരുഷന്‍മാരും മാനന്തവാടിയില്‍ 286 പുരുഷന്‍മാരും 243 സ്ത്രീകളും സുല്‍ത്താന്‍ ബത്തേരിയില്‍ 82 പുരുഷന്‍മാരും 18 സ്ത്രീകളുമാണുള്ളത്. ഇവരുടെ ആരോഗ്യ പരിരക്ഷയ്ക്കും ഭക്ഷ്യ വിതരണത്തിനുമായി പട്ടിക വര്‍ഗ്ഗം, പൊലീസ്, ആരോഗ്യ വകുപ്പുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
date
- Log in to post comments