Skip to main content

ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

    സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിനായി www.polyadmission.org എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കാം.  ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും സ്‌കൂളില്‍ നേരിട്ട് എത്തിയോ മൊബൈല്‍ ഫോണിലൂടെയും സഹായം ലഭിക്കും.  ഇതിനായി സ്‌കൂളില്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.  അവസാന തീയതി മെയ് 21.  സെലക്ഷന്‍ ലിസ്റ്റ് 22 ന് പ്രസിദ്ധീകരിക്കും.  27 ന് പ്രവേശനം നല്‍കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04936 220147, 9747254544.
 

date