Skip to main content

കാസര്‍കോട് ജില്ല 80.83 ശതമാനം പേര്‍ക്ക് പാസ് അനുവദിച്ചു

 ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കേരളീയര്‍ക്ക് വരുന്നതിന് പാസ് അനുവദിക്കുന്നതില്‍ കാസര്‍കോട് സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനത്ത്. ഇതുവരെ 80.83 ശതമാനം പേര്‍ക്ക് പാസ് അനുവദിച്ചതായി ജില്ലാ  കളക്ടര്‍ ഡോ ഡി സജിത് ബാബു  അറിയിച്ചു. പരിമിതമായ സാഹചര്യങ്ങള്‍ക്കിടയിലും അപേക്ഷകര്‍ക്ക് ദ്രുതഗതയിലാണ് പാസ് അനുവദിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് വരെ ലഭിച്ച 8179 അപേക്ഷകളില്‍ 6611 അപേക്ഷകര്‍ക്ക്  പാസ് അനുവദിച്ചു. അതായത് ആകെയുള്ള അപേക്ഷകരില്‍  80.83  ശതമാനം പേര്‍ക്ക് പാസ് അനുവദിച്ചിട്ടുണ്ട്.

      അപേക്ഷകന് ക്വാറന്റൈയിന്‍ കേന്ദ്രങ്ങളുടെ ലഭ്യത അനുസരിച്ചാണ് പാസ് വിതരണം ചെയ്യുന്നത്. ഒരാള്‍ അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഇയാളുടെ വീട്ടിലോ, സര്‍ക്കാര്‍ ക്വാറന്റെയിന്‍ സംവിധാനത്തിലെ ക്വാറന്റെയിന്‍ ചെയ്യുന്നതിന് സൗകര്യമുണ്ടോയെന്ന് അന്വേഷിച്ച്  രേഖപ്പെടുത്തി സബ് കളക്ടര്‍ക്കോ, എ ഡി എമ്മിനോ റിപ്പോര്‍ട്ട്  സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്  പാസ് അനുവദിക്കുന്നത്.

കൊല്ലം ജില്ലയില്‍ ആപേക്ഷിച്ചവരില്‍  98.30 ശതമാനം പേര്‍ക്കും വയനട്  97.34 ശതമാനം  പേര്‍ക്കും തിരുവനന്തപുരത്ത് 92.37 ശതമാനം പേര്‍ക്കും പത്തനംതിട്ടയില്‍ 87.37 ശതമാനം പേര്‍ക്കും പാലക്കാട് 80.43 ശതമാനം പേര്‍ക്കും കോട്ടയത്ത് 80.38 ശതമാനം പേര്‍ക്കും മലപ്പുറത്ത് 80.07 ശതമാനം പേര്‍ക്കും ഇടുക്കിയില്‍ 79.19 ശതമാനം പേര്‍ക്കും ആലപ്പുഴയില്‍ 78.02 ശതമാനം പേര്‍ക്കും തൃശൂരില്‍ 72.44 ശതമാനം പേര്‍ക്കും കോഴിക്കോട് 69.15 ശതമാനം പേര്‍ക്കും എറണാകുളത്ത് 66.65 ശതമാനം പേര്‍ക്കും കണ്ണൂരില്‍ 62.78 ശതമാനം പേര്‍ക്കും പാസ് അനുവദിച്ചു.

 

date