Post Category
അനധികൃതമായി നിക്ഷേപിച്ച മലിന്യം പിടികൂടി
മഞ്ചേശ്വരം ഉദ്യാവര കണിച്ചൂര്‍ ഫ്‌ലാറ്റിലെ മലിനജലവും മാലിന്യങ്ങളും ഫ്‌ലറ്റിനു സമീപം പൊതു സ്ഥലത്ത് അനധികൃതമായി നിക്ഷേപിച്ചവര്‍ക്കെതിരെ മഞ്ചേശ്വരം പഞ്ചായത്ത് നടപടിയെടുത്തു. മാലിന്യം നിക്ഷേപിച്ചത് മൂലം പരിസരവാസികള്‍ക്ക് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നു വെന്നും പകര്‍ച്ചവ്യാധികള്‍ പിടിപെടുമെന്നുള്ള പരാതിയെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധിക്കുകയായിരുന്നു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനിടെയാണ് ഇത്തരം മോശം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നതെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് സക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ സൂപ്രണ്ട് ,സെക്ഷന്‍ ക്ലര്‍ക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.
date
- Log in to post comments