റേഷന്‍ കടകളില്‍ സാനിട്ടറൈസര്‍ നിര്‍ബന്ധം
ഭക്ഷ്യ കിറ്റുകളും റേഷന്‍ സാധനങ്ങളും വാങ്ങുന്നതോടൊപ്പം ഉപഭാക്താക്കള്‍ സുരക്ഷിതത്വവും ഉറപ്പാക്കണം. ഇതിനായി റേഷന്‍ കടകളിലെത്തുന്ന ഉപഭോക്താക്കള്‍ ബയോമെട്രിക് സംവിധാനത്തില്‍ വിരലമര്‍ത്തുന്നതിന് മുന്‍പ് കോവിഡ് പ്രതിരോധ, മുന്‍കരുതലെന്ന നിലയില്‍ സാനിട്ടറൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കണം.
എല്ലാ റേഷന്‍ കടകളിലും സാനിട്ടറൈസര്‍ ലഭ്യമാക്കിയിട്ടുണ്ട്. ലഭിച്ചില്ലയെങ്കില്‍ ഉപഭോക്താക്കള്‍ ചോദിച്ചു വാങ്ങേണ്ടതാണ്. കൈകള്‍ ശുചീകരിക്കാന്‍ സാനിട്ടറൈസര്‍ നല്‍കേണ്ടത് കടയുടമയുടേയും ഉപയോഗിക്കേണ്ടത് ഉപഭോക്താക്കളുടെയും കര്‍ത്തവ്യമാണ്. കോവിഡ് രോഗബാധ ഉണ്ടാകാതെയും പകരാതെയും ഇരിക്കാന്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തണം. റേഷന്‍ കടയിലെത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം പതിച്ച് വിവരം നല്കുന്നതിന് മുന്‍പ് സാനിട്ടറൈസര്‍ നല്‍കുന്നുണ്ടെന്നും എല്ലാവരും പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും ഇരട്ടയാറിലെ റേഷന്‍ കടയുടമ ഇ. ആര്‍. പ്രസാദ് പറഞ്ഞു.
- Log in to post comments