Post Category
പരിശോധന നടത്തി
അടൂര്‍ താലൂക്ക് സപ്ലൈ ആഫീസര്‍, ഫുഡ് സേഫ്റ്റി ആഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പറക്കോട് പൊതുവിപണിയില്‍ പരിശോധന നടത്തി. അമിത വില ഈടാക്കിയതിനും ഉപയോഗയോഗ്യമല്ലാത്ത ഉണക്കമീന്‍ വില്പന നടത്തിയതിനും കെ.എസ് വെജിറ്റബിള്‍സ്, എന്ന സ്ഥാപനത്തിനെതിരെ കേസെടുത്തു. താലൂക്ക് സപ്ലൈ ആഫീസര്‍ എം അനില്‍, ഫുഡ് സേഫ്റ്റി ആഫീസര്‍ ഷീന, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ബെറ്റ്സി.പി.വര്‍ഗീസ്, എം.ഹസീന, ഇ.കെ.സുലേഖ, കെ.സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
.
date
- Log in to post comments