Skip to main content

പത്തനംതിട്ട ജില്ലക്കാരായ 119 പേര്‍കൂടി ട്രെയിനില്‍ എത്തി

പത്തനംതിട്ട ജില്ലക്കാരായ 119 പേര്‍കൂടി ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലെത്തി. ന്യൂഡല്‍ഹി-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനിലാണ് ഇവര്‍ എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയത്.

ചൊവാഴ്ച(മേയ് 19) പുലര്‍ച്ചെ 1.50ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനില്‍ ജില്ലക്കാരായ 55 പേരാണുണ്ടായിരുന്നത്. ഇതില്‍ 27 സ്ത്രീകളും 26 പുരുഷന്‍മാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളിലായി ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചു. 12 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 43 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. കോവിഡ് കെയര്‍ സെന്ററുകളായ പന്തളത്ത് ആറു പേരും ഏനാദിമംഗലത്ത് രണ്ടു പേരും, തിരുവല്ല, മല്ലപ്പള്ളി, കവിയൂര്‍, അയിരൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരെ വീതവും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് രാവിലെ 6.30ന് എത്തിയ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 23 സ്ത്രീകളും 34 പുരുഷന്‍മാരും ഏഴ് കുട്ടികളും ഉള്‍പ്പെടെ 64 പേരുണ്ടായിരുന്നു.  ഇവരെ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളിലായി ചൊവ്വാഴ്ച്ച രാവിലെ 9.30 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചു. 12 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. കോവിഡ് കെയര്‍ സെന്ററുകളായ റാന്നി അയ്യപ്പാ ലോഡ്ജില്‍ നാലു പേരേയും രണ്ടു പേരെ വീതം പരുമല, എളമണ്ണൂര്‍ എന്നിവിടങ്ങളിലും ഓരോരുത്തരെ വീതം പന്തളം, കൊടുമണ്‍, പ്രമാടം, ഏനാദിമംഗലം മൗണ്ട് സിയോണ്‍ എന്നിവിടങ്ങളിലും നിരീക്ഷണത്തിലാക്കി. 52 പേര്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുന്നു

date