Post Category
സുഭിക്ഷ കേരളം പദ്ധതി : മുള്ളൂർക്കര പഞ്ചായത്ത് യോഗം നടത്തി
മുള്ളൂർക്കര പഞ്ചായത്തിൽ തരിശ് നിലങ്ങൾ കണ്ടെത്തുന്നതിനും കൃഷി ചെയ്യുന്ന കർഷകർക്ക് സൗജന്യമായി തൈകളും വിത്തുകളും നൽകുവാനും സുഭിക്ഷ കേരളം പദ്ധതി വാർഡ്തല കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എച്ച് അബ്ദുൾ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി കെ എ അൻസാർ അഹമ്മദ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ച വൈസ് പ്രസിഡന്റ് മിനി രാധാകൃഷ്ണൻ, കൃഷി അസിസ്റ്റന്റായ മനു എന്നിവർ നയിച്ചു.
date
- Log in to post comments