സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി- ജില്ലാ കളക്ടര്‍
കോഴി വില നിയന്ത്രിക്കുന്നതിനായി ജില്ലാഭരണകൂടം ഇടപെടുന്നുവെന്ന രീതിയില്‍ ഒരു തെറ്റായ വാര്‍ത്ത ചില സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടു. കോഴിക്ക് ഒരു പ്രത്യേക വിലയില്‍ കൂടുതല്‍ ഈടാക്കിയാല്‍ കളക്ടറേറ്റില്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുന്ന ഒരു ഫോണ്‍ നമ്പരും ഇതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്രകാരം ഒരു അറിയിപ്പും ജില്ലാ ഭരണകൂടം നല്‍കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വര്‍ധിച്ചതിനാല്‍ പോലീസ് സൈബര്‍ സെല്ലിനോട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങളായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഖേന നല്‍കുന്ന വാര്‍ത്തകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കരുതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കോഴിയുടെ വിലവര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ ഇടപെടുന്നതിന് ജില്ല സപ്ലൈ ഓഫീസറോടും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു
- Log in to post comments