Post Category
വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എഴുമുതല്‍ വൈകുന്നേരം ഏഴുവരെ
കോട്ടയം ജില്ലയിലെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയാക്കി പുനഃക്രമീകരിച്ചു. ലോക് ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പുറത്തിറക്കിയ പുതിയ നടപടിക്രമത്തിലാണ് രണ്ടു മണിക്കൂർ കൂടി അധികമായി അനുവദിച്ചത്. പുതിയ സമയക്രമം ഇന്ന്(മെയ് 20) നിലവില്‍ വരും.
date
- Log in to post comments