Post Category
ജില്ലയില്‍ ഇന്നലെയും(മെയ് 20) പോസിറ്റീവ് കേസുകള്‍ ഇല്ല
ജില്ലയില്‍ ഇന്നലെ(മെയ് 20) പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം സംശയിക്കുന്ന അഞ്ചു പേര് കൂടി ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇതോടെ നിലവില്‍ ഏഴു പോസിറ്റീവ് കേസ് ഉള്‍പ്പെടെ 15 പേരാണ് ആശുപത്രി പരിചരണത്തിലുള്ളത്. 20 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണം. സാമൂഹിക വ്യാപനം സ്വയം നിയന്ത്രണങ്ങളിലൂടെ മാത്രമേ ചെറുക്കാന്‍ കഴിയുകയുള്ളൂ. പിഴവുകളില്ലാത്ത പ്രതിരോധം മാത്രമാണ് കോവിഡ് നിയന്ത്രണത്തിന് അനിവാര്യമെന്നും മാസ്ക്കും സാനിറ്റൈസറും ശീലമാക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്.കെ.നമ്പര്‍. 1435/2020)
date
- Log in to post comments