ആരോഗ്യ സ്ഥാപനങ്ങളിൽ താൽക്കാലിക ഒഴിവ്
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജെ പി എച്ച് എൻ, ഡയാലിസിസ് ടെക്നിഷ്യൻ, സി എസ്സ് എസ്സ് ഡി ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്കാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ജെ പി എച്ച് എൻ ഒഴിവിലേക്കുള്ള യോഗ്യത സർക്കാർ അംഗീകൃത സ്ഥാപങ്ങളിൽ നിന്നുള്ള ജെപി എച്ച് എൻ കോഴ്സ് ബിരുദമാണ്, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷനും വേണം. ഡയാലിസിസ് ടെക്നിഷ്യൻ പോസ്റ്റിലേക്ക് ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഓട്ടോ ക്ലേവ് ടെക്നിഷ്യൻ കോഴ്സ് പാസായവർക്ക് സി എസ്സ് എസ്സ് ഡി ടെക്നിഷ്യൻ പോസ്റ്റിലേക്ക് അപേക്ഷിക്കാം. മൂന്ന് വിഭാഗത്തിലേക്കും അപേക്ഷിക്കുന്നവർക്ക് പ്രായപരിധി മെയ് ഒന്നിന് 55 വയസ്സ് കവിയരുത്. ദിവസ ശമ്പളം 450 രൂപയായിരിക്കും.
മേൽ തസ്തികകളുടെ നിയമന കാലാവധി 2020 ജൂൺ 30 വരെയാണ്. തസ്തികകളുടെ ഒഴിവ് അനുസരിച്ച് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതാണ്. ഉദ്യോഗാർഥികൾ അപേക്ഷ, ജനന തിയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ അപേക്ഷയോടൊപ്പം arogyakeralamthrissur@gmail.com എന്ന ഇമെയിലിലോ നേരിട്ടോ ഓഫീസിൽ മെയ് 23 ന് 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
- Log in to post comments