Skip to main content

ജോലി നഷ്ടപ്പെട്ട ഉൾനാടൻ മത്സ്യ, അനുബന്ധത്തൊഴിലാളികൾക്ക് സഹായം

പ്രകൃതിക്ഷോഭംമൂലം ജോലി നഷ്ടപ്പെട്ട ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ചുകോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാന പൊലീസ് കംപ്ലൈൻറ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻറെ കാലാവധി മെയ് 31 മുതൽ മൂന്നുവർഷത്തേയ്ക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പാക്കുന്ന സൊസൈറ്റിയായ സംസ്ഥാന ആരോഗ്യ ഏജൻസിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ മന്ത്രിസഭ അംഗീകരിച്ചു.
പി.എൻ.എക്സ്.1863/2020

date