Skip to main content

പ്രളയപ്രവര്‍ത്തനങ്ങള്‍ക്കുള്ള  യാനങ്ങള്‍; ദർഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ജലമാർഗ്ഗം സഞ്ചരിച്ച് രക്ഷ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രളയക്കെടുതികളിൽപ്പെട്ടവരെ സൂരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും, രക്ഷ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരെ വിവിധ സ്ഥലങ്ങളിൽ വിന്യസിക്കുന്നതിനുമായി ജലയാനങ്ങൾ വാടകയ്ക്കു എടുക്കുന്നതിനായി യാനങ്ങളുടെ ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂൺ 3 ഉച്ചയ്ക്കു 12നകം നൽകണം. വൈകീട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0477-2702221.

date