Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി മുന്‍ തടവുകാരും നല്ല നടപ്പുകാരും
മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തങ്ങളുടെ ചെറു സമ്പാദ്യത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായി പത്തനംതിട്ടയിലെ നല്ല നടപ്പുകാരും മുന്‍ തടവുകാരും. പലവിധ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണത്തില്‍ വിടുതല്‍ ചെയ്യപ്പെട്ടിട്ടുള്ള നല്ലനടപ്പുകാരും മുന്‍തടവുകാരും ഉള്‍പ്പടെ എട്ട് പേര് ചേര്‍ന്നാണ് തുക സമാഹരിച്ചത്. ഇവര്‍ സമാഹരിച്ച പതിനായിരം രൂപ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. പ്രൊബേഷന്‍ അസിസ്റ്റന്റ് എന്‍. അനുപമ, വി. ഷീജ, ജെ.ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.
date
- Log in to post comments