Skip to main content

കൊവിഡ്-19 ലംഘനം: ഇതുവരെ 13,530 കേസ് രജിസ്റ്റര്‍ ചെയ്തു, 8,89,500 രൂപ പിഴ ഈടാക്കി

പൊതു നിരത്തിലെ കൊവിഡ്-19 നിബന്ധന ലംഘനത്തിന് ജില്ലയില്‍ ഇതുവരെ 13,530 കേസ് രജിസ്റ്റര്‍ ചെയ്തു.  16,091 പ്രതികളെ പിടികൂടി. 6,933 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 2,974 വാഹനം പിടിച്ചു. 705 വാഹനം പിഴ ഈടാക്കി വിട്ടു നല്‍കി. നിയമ ലംഘനത്തിന് പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കിയ ഇനത്തില്‍ 8,89,500 രൂപ പിഴ ഈടാക്കി. മാസ്‌ക് ധരിക്കാത്തതിന് 1,601 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന്്് ജില്ലാ പോലീസ് മേധാവി പി കെ മധു അറിയിച്ചു.
 

date