Skip to main content

കുന്നംകുളം നഗരസഭയിൽ ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചു

കുന്നംകുളം നഗരസഭയിൽ കെട്ടിട നികുതി അടയ്ക്കൽ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് എടുക്കൽ എന്നിവ ഇനി മുതൽ ഓൺലൈനായി ചെയ്യാം. ഇന്നലെ (മെയ് 21) മുതൽ ഇതു നിലവിൽ വന്നു.
കോവിഡ് 19 പശ്ചാത്തലത്തിൽ നഗരസഭ ഓഫീസിൽ വരാതെത്തന്നെ ആവശ്യക്കാർക്ക് ഇത്തരം സേവനങ്ങൾ വീട്ടിലിരുന്ന് ചെയ്യാനാണ് നഗരസഭ സജ്ജീകരണം ഒരുക്കിയിട്ടുള്ളത്. tax.Isg kerala.gov.in എന്ന വെബ് സൈറ്റിലാണ് ഈ രണ്ടു സേവനങ്ങളും അടങ്ങിയിട്ടുള്ളത്.
ഈ വെബ്‌സൈറ്റിൽ പോയി ക്വിക്ക് പേ മെനു തിരഞ്ഞെടുത്ത് നഗരസഭ ഏതെന്നു തിരഞ്ഞെടുക്കണം. തുടർന്ന് വാർഡ് നമ്പർ, കെട്ടിട നമ്പർ എന്നിവയുടെ വിവരങ്ങൾ നൽകണം. പിന്നീട് കെട്ടിട വിവരങ്ങൾ എന്ന മെനു ക്ലിക്ക് ചെയ്യണം. ശേഷം കൺട്ടിന്യൂ ബട്ടൻ അമർത്തണം. തുടർന്ന് എ ടി എം/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് മുഖേന പേയ്‌മെന്റ് അടയ്ക്കാവുന്നതാണ്.
 

date