Post Category
ആറന്മുള - തുരുത്തി മല റോഡ് നിര്‍മാണത്തിന് 21.5 ലക്ഷം രൂപയുടെ ഭരണാനുമതി
ആറന്മുള തുരുത്തി മല റോഡ് നിര്‍മാണത്തിന് 21.5 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വിഭാഗം റോഡ്സിനാണ് നിര്‍മാണ ചുമതല.
പ്രളയത്തില്‍ ഈ റോഡിന്റെ പല ഭാഗങ്ങളും പൂര്‍ണമായി തകര്‍ന്നിരുന്നു. ആറന്മുള പഞ്ചായത്തിലെ ആറാം വാര്‍ഡിനെയും ഏഴാം വാര്‍ഡിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണം നാളുകളായി ജനങ്ങളുടെ ആവശ്യമായിരുന്നു. ആയിര കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന ഈ റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദേശിക്കുകയായിരുന്നു. 1.7 കിലോ മീറ്ററാണ് റോഡിന്റെ നീളം. പൂര്‍ണമായി തകര്‍ന്ന ഭാഗം പുനരുദ്ധരിക്കും. ഭരണാനുമതി ലഭിച്ച റോഡ് എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്നും എംഎല്‍എ പറഞ്ഞു.
date
- Log in to post comments