Post Category
അനുമതി നല്കി
ജില്ലയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.എയുടെ നിയന്ത്രണത്തിലുളള ആംബുലന്‍സുകള്‍ വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്കി. രോഗികളെയോ പ്രവാസികളെയോ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരെയോ ആശുപത്രിയിലേക്കോ കോവിഡ് കെയര്‍ സെന്ററിലേക്കോ കൊണ്ട് പോകുന്നതിനും തിരികെ കൊണ്ട് വരുന്നതിനുമാണ് ആംബുലന്‍സ് ഉപയോഗിക്കേണ്ടത്. ജില്ലയില്‍ ആംബുലന്‍സുകളുടെ എണ്ണം പരിമിതമായ സാഹചര്യത്തിലാണ് നടപടി. ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ ലഭ്യമല്ലെന്ന് നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമാണ് വാടകയ്ക്ക് എടുക്കാന്‍ അനുവദിക്കുക. 10 കിലോമീറ്ററിന് 500 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 17.50 രൂപയുമാണ് നിശ്ചയിച്ച ആംബുലന്‍സ് വാടകയെന്ന് കളക്ടര്‍ അറിയിച്ചു.
date
- Log in to post comments