Post Category
ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന്, മെമ്പര്‍ ചുമതലയേറ്റു
ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനായി കെ. ജി. മരിയ ജെറാള്‍ഡ്, കമ്മിറ്റി മെമ്പറായി ഡോ. വി. സി ഏലിയാമ്മ എന്നിവര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സാന്നിധ്യത്തില്‍ ചുമതലയേറ്റു. വി.എസ് മുഹമ്മദ് കാസിം, എം.പി ഗോവിന്ദരാജന്‍, അഡ്വ. ആര്. അപര്‍ണ നാരായണന് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ജില്ലയിലെ 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 പ്രകാരം പ്രവര്‍ത്തിക്കുന്ന നിയമപരമായ സംവിധാനമാണ് ശിശുക്ഷേമ സമിതി.
date
- Log in to post comments