താത്കാലിക നിയമനം; അഭിമുഖം മെയ് 26 ന്
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26 ന് രാവിലെ ഒന്‍പത് മുതല്‍ ജില്ലാ ടി ബി സെന്ററില്‍ നടക്കും. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, എ എന്‍ എം രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും ഹാജരാക്കണം. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ ജില്ലയിലെ നിലവിലുള്ള എന്‍ എച്ച് എം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.
എന്‍ എച്ച് എം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി മെയ് 26 ന് തന്നെ ഹാജരാകണം. അന്നേ ദിവസം ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും. വിശദ വിവരങ്ങള്‍ 0474-2795017, 9447557475 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ.നമ്പര്‍. 1450/2020)
- Log in to post comments