Skip to main content

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ നേരിട്ട് ആശുപത്രിയില്‍ പോകരുത്

 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവര്‍ ആശുപത്രികളിലോ പൊലീസ് സ്റ്റേഷനുകളിലോ നേരിട്ട് വന്ന് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മഹറലി അറിയിച്ചു. അവര്‍ സ്വന്തം വീടുകളിലേക്കാണ് പോകേണ്ടത്. തിരിച്ചെത്തുന്ന വിവരം പഞ്ചായത്ത് അധികൃതരെയോ ആരോഗ്യവകുപ്പ് അധികൃതരെയോ അറിയിക്കണം. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് കോവിഡ് കെയര്‍ സെന്ററുകളില്‍ താമസസൗകര്യം അനുവദിക്കും. മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി കണ്‍ട്രോള്‍ സെല്‍  നമ്പറായ 1077 ല്‍ വിളിക്കാം.

ഇതര സംസ്ഥാനത്ത് നിന്ന് യാത്രക്കാരുമായി വരുന്ന ടൂറിസ്റ്റ് ബസുകള്‍ അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രം നിര്‍ത്തി  ആളെ ഇറക്കണമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. മലപ്പുറം കേന്ദ്രീയ വിദ്യാലയം, എയര്‍പോര്‍ട്ട് ജങ്ഷന്‍, കുറ്റിപ്പുറം എഞ്ചിനീയറിങ് കോളജ്, ചങ്കുവെട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, യൂനിവേഴ്സിറ്റി എന്നിവിങ്ങളിലാണ് നിര്‍ത്തേണ്ടത്. ഈ സ്റ്റോപ്പുകളില്‍ വന്ന് യാത്രക്കാരുടെ അടുത്ത ബന്ധുക്കള്‍ വാഹനങ്ങളിലെത്തി അവരെ വീടുകളിലേക്ക് കൊണ്ടുപോകണം.   മറ്റ് സ്ഥലങ്ങളില്‍ നിര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
 

date