Skip to main content

അസിസ്റ്റന്റ് കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

 

പരിശീലനത്തിനായി ഡല്‍ഹിയിലേക്ക് പോകുന്ന അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരിക്ക് കലക്ടറേറ്റില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി ഉപഹാരം നല്‍കി. രാജസ്ഥാനിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം കോവിഡ് പ്രത്യേക നിരീക്ഷണത്തിന് ശേഷമായിരിക്കും ഡല്‍ഹിയിലേക്ക് തിരിക്കുക. ഡല്‍ഹിയിലും മസൂറിയിലുമായാണ് തുടര്‍ന്നുള്ള പരിശീലനം.
 

date