Skip to main content

ടെക്നിക്കല്‍ ഇന്‍ഡസ്ട്രിയില്‍ തൊഴില്‍ വെബിനാര്‍ 25ന്

 

ആലപ്പുഴ: സാങ്കേതിക തൊഴിൽ മേഖലയിലും സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ സ്വന്തം അറിവും കഴിവും നൈപുണ്യത്തിലൂടെ വളർത്തിയെടുത്ത് കരിയർ പാത വികസിപ്പിച്ചെടുക്കുക എന്ന ആശയവുമായി, അസാപ് ആലപ്പുഴയും കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂരും ചേർന്ന്  വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.  'ഡെവെലപിങ് എ കരിയർ പാത്ത് ഇൻ ടെക്നിക്കൽ ഇൻഡസ്ടറി' എന്ന വിഷയത്തിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.വി.ശ്രീകുമാർ സംവദിക്കാനെത്തുന്നു. മെയ്  25 ഉച്ചക്ക് 3.00 മണിക്കാണ് തത്സമയ വെബ്ബിനാർ. Event number: 911 984 743
Event password: asapകൂടുതല്‍ വിവരങ്ങള്‍ക്ക്:8129617800.

date