കോവിഡ് 19; മലപ്പുറം ജില്ലയില്‍ രണ്ട് പേര് രോഗമുക്തരായി
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. മെയ് 12ന് രോഗബാധ സ്ഥിരീകരിച്ച തിരൂര്‍ ബി.പി അങ്ങാടി സ്വദേശി 27കാരി, മെയ് 13ന് വൈറസ് ബാധ കണ്ടെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരന് എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. തിരൂര്‍ ബി.പി അങ്ങാടി സ്വദേശിനി ഗര്‍ഭിണിയാണ്. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റപ് ഡൗണ്‍ ഐ.സിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.
കുവൈത്തില്‍ നിന്നും മെയ് ഒന്‍പതിനാണ് ബി.പി അങ്ങാടി സ്വദേശിനിയും മകനും മൂന്ന് വയസ്സുള്ള മകനും നാട്ടിലെത്തിയത്. രോഗബാധിതനായ കുട്ടി മഞ്ചേരിയില്‍ ചികിത്സയില്‍ തുടരുകയാണ്. മാറഞ്ചേരി പുറങ്ങ് സ്വദേശി മെയ് ഏഴിനാണ് പ്രത്യേക വിമാനത്തില്‍ അബുദബിയില്‍ നിന്ന് എത്തിയിരുന്നത്.
- Log in to post comments