പ്രീസ്കൂള്‍ കിറ്റ്: ടെണ്ടര്‍ ക്ഷണിച്ചു
പയ്യന്നൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന 134 അങ്കണവാടികള്‍ക്കാവശ്യമായ പ്രീ സ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 28ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04985 236166.
മിനി ജോബ് ഡ്രൈവ് ഇന്ന്
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ഗവണ്മെന്റ് തളാപ്പ് മിക്സഡ് യു പി സ്കൂളുമായി സഹകരിച്ച് ഫെബ്രുവരി 24 മിനി ജോബ് ഡ്രൈവ് നടത്തുന്നു. 100ല്‍ പരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ ഉച്ച 12 മണി വരെ ആണ് ഇന്റര്‍വ്യൂ.
10 ഓളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവില്‍ ഓട്ടോമൊബൈല്‍, റീറ്റെയ്ല്‍, എഡ്യൂക്കേഷന്‍, ടൂറിസം, എഞ്ചിനീയറിംഗ്, നെറ്റ്വര്‍ക്കിങ്, മാനേജ്മന്റ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലേക്ക് ഇന്റര്‍വ്യൂ നടത്തും. അന്നേ ദിവസം സൗജന്യ സ്പോട്ട് രെജിസ്ട്രേഷന് ഉണ്ടായിരിക്കുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍ നമ്പര്‍: 0497 2707610.
- Log in to post comments