Skip to main content

സുഭിക്ഷ കേരളം; സ്പെഷ്യല്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്  ഡ്രൈവുമായി കുടുംബശ്രീ മിഷന്‍

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം 'ഞാനും എന്റെ അയല്‍ക്കൂട്ടവും കൃഷിയിലേക്ക് ' ക്യാമ്പയിന്റെ ഭാഗമായി മെയ് 20 മുതല്‍ 26 വരെ സ്പെഷ്യല്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്  ഡ്രൈവ് സംഘടിപ്പിക്കും. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്  ഡ്രൈവിന്റെ ഭാഗമായി സംഘകൃഷി ഗ്രൂപ്പുകള്‍ രൂപീകരിച്ച്, തരിശുഭൂമികളും മറ്റും കൃഷിയോഗ്യമാക്കി ഭക്ഷ്യസ്വയം പര്യാപ്തതയെന്ന മഹത്തായ ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള ചുവടു വായ്പ്പാണിത്.

 

                    ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്  ഡ്രൈവിന്റെ ഭാഗമായി 2000 പുതിയ ജെ.എല്‍.ജികള്‍ രൂപീകരിക്കുക, തീരദേശ, എസ്.ടി മേഖലകളില്‍ ജെ.ല്‍.ജികള്‍ രൂപീകരിക്കുന്നതില്‍ പ്രത്യേക പരിഗണന നല്‍കുക,  ഓരോ പഞ്ചായത്തിലും സ്പെഷ്യലൈസ്ഡ് ക്രോപ് കണ്ടെത്തി കൃഷി ചെയ്യുക എന്നിവയാണ് പ്രധാന  ലക്ഷ്യങ്ങള്‍.

 

                     പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍ എന്നിവടങ്ങളില്‍ സംഘ കൃഷി ഗ്രൂപ്പുകള്‍ ഉണ്ടാക്കി, അവിടങ്ങളില്‍ തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന പ്രവര്‍ത്തനങ്ങള്‍  കുടുംബശ്രീ  സി.ഡി.എസുകള്‍ കേന്ദ്രീകരിച്ചു നടപ്പിലാക്കുന്നു. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്താന്‍ ഇരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് കൊടുക്കുന്ന ഒരു സ്വീകരണം ആയിരിക്കും ഈ ഒരു പദ്ധതി. അതിനായി തൊഴിലുറപ്പ് പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍, കൃഷി വകുപ്പ്,  കുടുംബശ്രീ എന്നിവയുടെ സാമ്പത്തിക പിന്തുണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും.

date