Skip to main content

യു.പിയിലേക്ക് ട്രെയിന്‍ ഇന്നു (മെയ് 23) വൈകുന്നേരം; മടങ്ങുന്നത് നാലു ജില്ലകളില്‍നിന്നുള്ള 1464 തൊഴിലാളികള്‍

നാലു ജില്ലകളില്‍നിന്നുള്ള അതിഥി തൊഴിലാളികളുമായി ഉത്തര്‍ പ്രദേശിലെ ലഖ്നൗവിലേക്കുള്ള ട്രെയിന്‍ ഇന്ന് (മെയ് 23) വൈകുന്നേരം 6.45ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നും പുറപ്പെടും.  ആകെ 1464 തൊഴിലാളികളാണ് മടങ്ങുന്നത്.

 

ഇതില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 778 പേരാണുള്ളത്. ഇടുക്കി-98, ആലപ്പുഴ-350, പത്തനംതിട്ട 238 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍നിന്നുള്ളവരുടെ കണക്ക്. കോട്ടയം ഒഴികെയുള്ള ജില്ലകളില്‍നിന്ന് ആകെ 686 തൊഴിലാളികളാണുള്ളത്. കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍നിന്നാണ് ഏറ്റവുമധികം  തൊഴിലാളികള്‍ -287 പേര്‍. ചങ്ങനാശേരി-225, മീനച്ചില്‍-200, വൈക്കം-35, കാഞ്ഞിരപ്പള്ളി-31 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍നിന്നുള്ളവരുടെ എണ്ണം. 

 

യാത്ര ചിലവ് തൊഴിലാളികള്‍തന്നെയാണ് വഹിക്കുന്നത്. ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം ലഭ്യമാക്കും. വിവിധ കേന്ദ്രങ്ങളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് തൊഴിലാളികളെ എത്തിക്കുക. ജില്ലയില്‍ ഇതിനായി 29 ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു

date