Skip to main content

കോവിഡ് അപ്ഡേറ്റ് ആലപ്പുഴ

ജില്ലയിൽ ഇന്ന് മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും ഒരാൾ ബാംഗ്ലൂരിൽ നിന്നും വന്നവരാണ്.

മെയ് പത്തിന് മാലദ്വീപിൽ നിന്നും കൊച്ചിയിൽ കപ്പൽ മാർഗം എത്തിയ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച ഒരാൾ. മാവേലിക്കര താലൂക്ക് സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ജില്ലയിൽ എത്തിയ ശേഷം കോവിഡ് കെയർ സെൻററിൽ ക്വാറൻറൈനിലായിരുന്നു.

 മെയ് 18 - ന് അബുദാബി --  കൊച്ചി വിമാനത്തിൽ എത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവാണ്  കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാളും  ജില്ലയിലെ കോവിഡ് കെയർ സെൻററിൽ ക്വാറൻറൈനിലായിരുന്നു.

ബാംഗ്ലൂരിൽ നിന്നും സ്വകാര്യ വാഹനത്തിൽ എത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവതിയാണ് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആൾ. ഇവർ ഹോം ക്വാറൻറൈനിൽ ആയിരുന്നു.
 
മൂന്നുപേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

date