Skip to main content

ചൂണ്ടലിൽ മൊബൈൽ ക്ലിനിക് ആരംഭിച്ചു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ മൊബൈൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. മൈബൈൽ ക്ലിനിക്കിലൂടെ ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തുക, രോഗ പരിശോധന നടത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം. ഡോക്ടറുടെ സേവനവും മൊബൈൽ ക്ലിനിക്കിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. ചൂണ്ടൽ പി എച്ച് സിയുടെ നേതൃത്വത്തിൽ ആക്ട്സ് കേച്ചേരി ബ്രാഞ്ചിന്റെ സഹകരണത്തോടെയാണ് മൊബൈൽ ക്ലിനിക് പ്രവർത്തിക്കുക.
ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം മൊബൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി എ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date