Skip to main content

തേക്ക് തടി ചില്ലറ വില്‍പ്പന

പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ കീഴിലുള്ള തുയ്യം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടി ചില്ലറ വില്‍പ്പന ആരംഭിച്ചു. രണ്ട്-ബി, രണ്ട്-സി, മൂന്ന്-ബി, മൂന്ന്-സി ഇനങ്ങളില്‍പ്പെട്ട തേക്ക് തടികളാണ് ചില്ലറ വില്‍പ്പനയായി ലഭിക്കുക. വീട് നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതി പത്രം, അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സമര്‍പ്പിച്ച് അഞ്ച് ക്യുബിക് മീറ്റര്‍ തേക്ക് തടി നേരിട്ട് വാങ്ങാം. വിശദ വിവരങ്ങള്‍ 8547600527(തുയ്യം), 0475-2222617(പുനലൂര്‍ ടിംമ്പര്‍ സെയില്‍സ് ഡിവിഷന്‍) എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1494/2020)
 

date