സംയോജിത കൃഷി: 900 യൂണിറ്റുകള്‍ക്ക് ധനസഹായം
'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം നടപ്പിലാക്കുന്ന സുഭിക്ഷകേരളം ജൈവഗൃഹ സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണച്ചു.
കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച വളര്‍ത്തല്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ഭൂമിയില്‍ നിന്നും പരമാവധി ആദായം ഉറപ്പിക്കുന്ന രീതിയാണ് സംയോജിത കൃഷി രീതി. 900 കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
നിലവിലുളള യൂണിറ്റുകളുടെ പരിപോഷണത്തിനും പുതിയ സംയോജിത കൃഷിയൂണിറ്റുകള്‍ സ്ഥാപിക്കാനും ധനസഹായം നല്‍കും. കുറഞ്ഞത് അഞ്ചു സെന്റ് കൃഷിയിടമുളള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താവാകാം. ഫാം പ്ലാന്‍ അനുസരിച്ച് കുറഞ്ഞത് അഞ്ച് സംരംഭങ്ങളെങ്കിലും തുടങ്ങണം.
കൃഷിയിടത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി 5 മുതല്‍ 30 സെന്റ് വരെയുളളവര്‍ക്ക് 30,000 രൂപവരെയും 31 സെന്റ് മുതല്‍ 40 സെന്റ് വരെയുളളവര്‍ക്ക് 40,000 രൂപ വരെയും 40 സെന്റിനു മുകളില്‍ 2 ഹെക്ടര്‍ വരെയുളളവര്‍ക്ക് 50,000 രൂപവരെയും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ലഭിക്കും.
സ്വന്തമായി കുറഞ്ഞത് 5 സെന്റ് ഭൂമിയുളളവരും മറ്റ് കൃഷികളായ വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മുതലായവ വാടക ഭൂമിയിലോ കുടുംബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവര്‍ക്കും പദ്ധതി ഗുണഭോക്താവാകാം. ജൂണ്‍ അഞ്ചിനകം കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം.
കുടൂതല്‍ വിവരങ്ങള്‍ക്ക് ആത്മ ജില്ലാ ഓഫീസുമായോ കൃഷി ഭവനുകളുമായോ ബന്ധപ്പെടണം. ഫോണ്‍ 0495 2378997, 9383471998
--
- Log in to post comments