Skip to main content

ജില്ലാ പഞ്ചായത്ത് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പ് വിതരണം

     കൊച്ചി: ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പരിധിയിലുളള 58 ഹൈസ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. ലാപ്‌ടോപ്പ് വിതരണം, സ്മാര്‍ട്ട് ക്ലാസ് റൂം എന്നീ പദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്ത് ഫണ്ടും മലയോര തീരദേശ മേഖലയിലെ സ്‌കൂളുകള്‍ക്ക് കൊച്ചിന്‍ റിഫൈനറിയുടെ സി.എസ്.ആര്‍ ഫണ്ടായ 25 ലക്ഷം രൂപയും ചേര്‍ത്ത് 2.5 കോടി രൂപയാണ് ചെലവഴിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ ഡോ.എം.ലീലാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അദ്ധ്യക്ഷത വഹിച്ചു. 
എല്ലാ വിദ്യാര്‍ഥികളെയും ഉത്തരവാദിത്ത്വമുളള പുതുതലമുറയായി വാര്‍ത്തെടുക്കേണ്ടത് അദ്ധ്യാപകരുടെ മൗലികമായ ചുമതലയാണ് എന്ന് ഡോ.എം.ലീലാവതി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മലയാള ഭാഷാപ്രതിജ്ഞ വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുല്‍ മുത്തലിബ് ചൊല്ലിക്കൊടുത്തു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ജാന്‍സി ജോര്‍ജ്, പൊതുമരാമത്ത് സമിതി ചെയര്‍മാന്‍ സി.കെ.അയ്യപ്പന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വൈ.ടോമി, ഹിമ ഹരീഷ്, എ.പി.സുഭാഷ്, സൗമ്യ ശശി, സരള മോഹന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.എ.സന്തോഷ്, കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ ജിപ്‌സണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെക്രട്ടറി കെ.കെ.അബ്ദുല്‍ റഷീദ് നന്ദി രേഖപ്പെടുത്തി.

date