നിയമസഭാ സമ്മേളനം 26 മുതല്‍
പതിനാലാം കേരള നിയമസഭയുടെ പത്താം സമ്മേളനം 26ന് ആരംഭിക്കും. സമ്മേളനം ആകെ 24 ദിവസം ചേരും. ആദ്യദിവസം 2017 18 വര്‍ഷത്തെ ബഡ്ജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുളള 27ന് ഓര്‍ഡിനന്‍സിന് പകരമുളള 2018 ലെ കേരള സഹകരണ സംഘ (ഭേദഗതി) ബില്ലും 2018 ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി (ഭേദഗതി) ബില്ലും പരിഗണിക്കും. അന്ന് ഉച്ചയ്ക്ക് ശേഷം 12.30 മുതല്‍ 1.30 വരെ 2017 -18 വര്‍ഷത്തെ ബഡ്ജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ധനവിനിയോഗ ബില്ലും സഭ പരിഗണിക്കും.
2018 -19 വര്‍ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന വിശദമായ ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി ആകെ 13 ദിവസങ്ങളും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി 3 ദിവസങ്ങളും മാറ്റി വച്ചിട്ടുണ്ട്.
ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുളള മറ്റ് ദിവസങ്ങളില്‍ കാര്യോപദേശകസമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുളള ബില്ലുകള്‍ സഭ പരിഗണിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയും 29 മുതല്‍ ഏപ്രില്‍ ഒന്ന് വരെയും സഭാ സമ്മേളനം ഉണ്ടായിരിക്കില്ല. നിശ്ചയിച്ചിട്ടുളള നടപടികള്‍ പൂര്‍ത്തിയാക്കി, പത്താം സമ്മേളനം ഏപ്രില്‍ നാലിന് അവസാനിക്കും.
പി.എന്‍.എക്സ്.713/18
- Log in to post comments