കൗണ്‍സലര്‍ ഒഴിവുകള്‍
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ 2018 -19 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലര്‍മാരെ നിയമിക്കും. യോഗ്യത: എം.എ സൈക്കോളജി/എം.എസ്.ഡബ്ലിയു( സ്റ്റുഡന്റ് കൗണ്‍സലിംഗ് പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി. കേരളത്തിനു പുറത്തുളള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുളളവര്‍ക്കും മുന്‍ഗണന. പ്രായപരിധി: 2018 ജനുവരി ഒന്നിന് 25നും 45നും മധ്യേ. 18,000 രൂപ ഓണറേറിയം. യാത്രാ പടി പരമാവധി 2000 രൂപ. ഒഴിവുകള്‍: പുരുഷന് -23, സ്ത്രീ -26 ആകെ -49.
നെടുമങ്ങാട് പുനലൂര്‍, റാന്നി, കാഞ്ഞിരപ്പളളി, ഇടുക്കി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, അട്ടപ്പാടി, നിലമ്പൂര്‍, കോഴിക്കോട്, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, കാസര്‍കോഡ് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസുകളിലാണ് ഒഴിവുകള്‍. അപേക്ഷകള്‍ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളോടൊപ്പം പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിന്റി കാര്‍ഡ് എന്നിവ സഹിതം മാര്‍ച്ച് 15ന് മുമ്പായി ചുവടെ ചേര്‍ത്തിരിക്കുന്ന ഓഫീസില്‍ സമര്‍പ്പിക്കണം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാര്‍ പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി ഓഫീസ് സത്രം ജംഗ്ഷന്, നെടുമങ്ങാട് പി.ഒ, തിരുവനന്തപുരം 695541, ഫോണ്‍: 0472 2812557.
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥിരതാമസക്കാര്‍ പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി ഓഫീസ് മിനി സിവില്‍ സ്റ്റേഷന്, ന്യൂ ബില്‍ഡിംഗ്, തൊടുപുഴ പി.ഒ, ഇടുക്കി 685584, ഫോണ്‍: 0486 2222399.
പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സ്ഥിരതാമസക്കാര്‍ പട്ടിക വര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, സിവില്‍ സ്റ്റേഷന് പി.ഒ, പാലക്കാട് 678001, ഫോണ്‍: 0491 2505383.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥിരതാമസക്കാര്‍ പട്ടിക വര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, സിവില്‍ സ്റ്റേഷന് സി. ബ്ലോക്ക്, നാലാം നില, കോഴിക്കോട് 673020, ഫോണ്‍: 0495 2376364.
കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിരതാമസക്കാര്‍ പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി ഓഫീസ്, സിവില്‍ സ്റ്റേഷന് പി.ഒ, കണ്ണൂര്‍ 670003, ഫോണ്‍: 0497 2700357.
പി.എന്‍.എക്സ്.714/18
- Log in to post comments