Skip to main content

മലയാള സിനിമയുടെ നവതിയാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മലയാള സിനിമയുടെ നവതി ആഘോഷങ്ങള്‍ 27ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  നിശാഗന്ധി ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, കെ.മുരളീധരന്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.ജെ. യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍, മധു, ശ്രീകുമാരന്‍ തമ്പി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.  നവതിയാഘോഷങ്ങള്‍ ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്.

പി.എന്‍.എക്‌സ്.715/18

date