Skip to main content

റേഷന്‍ വിഹിതം അനുവദിച്ചു 

കാക്കനാട്: ജില്ലയില്‍ ജൂൺ  മാസത്തില്‍ വിതരണം ചെയ്യേണ്ട റേഷന്‍ വിഹിതം അനുവദിച്ചു
എ.എ.വൈ കാര്‍ഡുകള്‍(മഞ്ഞ)
*കാര്‍ഡിന് 30 കിലോഗ്രാം അരിയും 5 കിലോഗ്രാം ഗോതമ്പും സൗജന്യമായും 1 കിലോഗ്രാം പഞ്ചസാര 21 രൂപക്കും ലഭിക്കും
*കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കാര്‍ഡിന് ഒരു കിലോഗ്രാം പയറോ കടലയോ സൗജന്യമായി ലഭിക്കും. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ലഭിക്കാത്തവർക്ക് അതും കൂട്ടി ചേർത്ത് ലഭിക്കും 
*ജൂൺ  21ന് ശേഷം  പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരേ അംഗത്തിനും 5 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും
മുന്‍ഗണന കാര്‍ഡ്(പിങ്ക്)
*കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും കിലോക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും
*കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കാര്‍ഡിന് ഒരു കിലോഗ്രാം പയറോ കടലയോ സൗജന്യമായി ലഭിക്കും.ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ലഭിക്കാത്തവർക്ക് അതും കൂട്ടി ചേർത്ത് ലഭിക്കും
*ജൂൺ 21 ന് ശേഷം  പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരേ അംഗത്തിനും 5 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും
പൊതു വിഭാഗം (സബ്‌സിഡി- നീല)
കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി നാല് രൂപ നിരക്കില്‍ ലഭിക്കും
*ലഭ്യതയനുസരിച്ച് കാര്‍ഡിന് ഒന്നു മുതല്‍ മൂന്ന് കിലോഗ്രാം വരെ ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കില്‍ ലഭിക്കും
• ജൂൺ 8 മുതൽ അധിക വിഹിതമായി കാര്‍ഡിന് 10 കിലോഗ്രാം അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും
പൊതു വിഭാഗം(സബ്‌സിഡിയില്ലാത്തവര്‍-വെള്ള)
*കാര്‍ഡിന് 2 കിലോഗ്രാം അരി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും
*ലഭ്യതയനുസരിച്ച് കാര്‍ഡിന് ഒന്നു മുതല്‍ മൂന്ന് കിലോഗ്രാം വരെ ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കില്‍ ലഭിക്കും
*ജൂൺ 8 ന് ശേഷം അധിക വിഹിതമായി കാര്‍ഡിന് 10 കിലോഗ്രാം അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും
എല്ലാ വിഭാഗത്തിലും പെട്ട വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെടാത്ത വീടുകള്‍ക്ക് 4 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും

date