Post Category
ഹോര്‍ഡിംഗ്‌സ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കൈത്തറി വസത്ര പ്രചരണാര്‍ത്ഥം കോട്ടയം ജില്ലയിലെ പ്രധാന ജംഗ്ഷനിലും ഹൈവേയിലും 40 അടി വീതിയിലും 20 അടി ഉയരത്തിലും (800 ചതുരശ്ര അടി) പ്രകൃതിയോട് ഇണങ്ങിയ രീതിയിലുളള രണ്ട് ഹോര്‍ഡിംഗ്‌സുകള്‍ സ്ഥാപിക്കുന്നതിന് കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് അഞ്ച് വൈകുന്നേരം മൂന്നിനകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കോട്ടയം എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, ഒഴത്തില്‍ ലെയ്ന്‍, നാഗമ്പടം-686 001 എന്ന വിലാസത്തിലും 0481 -2570182 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടുക.
(കെ.ഐ.ഒ.പി.ആര്‍-411/18)
date
- Log in to post comments