Skip to main content

സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

 

സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്റെ സിറ്റിംഗ് കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ ആസ്ഥാനത്ത് നടത്തി. 46  പരാതിയില്‍ 25  കേസുകള്‍ തീര്‍പ്പാക്കി. ശേഷിച്ച കേസുകള്‍ ഏപ്രില്‍ 26ലേക്ക് മാറ്റിവച്ചു. അന്നേദിവസം പുതിയ പരാതികള്‍ സ്വീകരിക്കുന്നതാണെന്ന് സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍ ജീനാ ജോസ് അറിയിച്ചു. പരാതികള്‍ ഏറെയും റിസ്‌ക് ഫണ്ട് ബെനഫിറ്റ് ലഭിക്കുന്നതിനും മെമ്പര്‍ഷിപ്പ് ലഭിക്കുന്നില്ലെന്നതും പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനും ലോണ്‍ തുക അടച്ച് തീര്‍ത്തിട്ടും പ്രമാണം തിരികെ ലഭിക്കുന്നില്ലെന്നതും പലിശ കുറച്ച് ഗഡുക്കളായി അടയ്ക്കുന്നതിനും വേണ്ടിയുളളതായിരുന്നു. 

                                                  (കെ.ഐ.ഒ.പി.ആര്‍-421/18)

date